ഞാനും അടച്ചിരിപ്പാണ്
വാതിലുകളല്ല..
പുറത്തേക്കുള്ള വഴികൾ....
പക്ഷെ എന്റെ മട്ടുപ്പാവ്
വിശാലമാണ്..
ആകാശത്തേക്ക് തുറക്കുന്ന മട്ടുപ്പാവ്...
ഇവിടെ വെയിലും മഴയും കാറ്റും നിലാവും
തിക്കിത്തിരക്കാണ് ..
അവർക്കെന്നെ ഭയമേയില്ല..
മുഖം മറയ്ക്കാൻ മുഖം മൂടി വേണ്ട..
കൈ തുടക്കാൻ
അണു നാശിനിയും വേണ്ട..
അവരെന്നെ പുണർന്നപ്പോൾ
കാതിൽ പറഞ്ഞതെന്തെന്നോ?
അവരെന്നും അവിടുണ്ടായിരുന്നത്രെ !!
ഞാനാണ് കാണാതിരുന്നത്..
കാരണം എനിക്ക് തിരക്കായിരുന്നു...
എന്നും... എപ്പോഴും..
എന്നാൽ, ഇപ്പോൾ
ഞാനും അടച്ചിരുപ്പാണ്..
വാതിലുകളല്ല....
തിരക്കിലേക്കുള്ള വഴികൾ !!!
No comments:
Post a Comment