നിദ്ര വിട്ടുണര്‍ന്നു പോയാലും മുറിയരുതെയോന്നോര്‍ത്തു
ഇമകള്‍ അമര്‍ത്തി ഒളിപ്പിക്കുന്നകിനാവ് പോലെയാണ് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..
ചാറ്റല്‍ മഴയുടെ ഇരമ്പത്തിലേക്ക് ലയിച്ചുചേര്‍ന്ന
അച്ഛന്റെ സൈക്കിളിന്‍റെ ശബ്ദം...
മഴ കുതിര്‍ത്ത കടലാസിനുള്ളിലെ
ഇലക്കീറിലെ പലഹാരങ്ങളുടെ
എണ്ണകിനിയുന്ന മധുരം...
മതിയാവോളം വിളമ്പിയൂട്ടുന്ന
സ്നേഹക്കയ്യുകള്‍..
മെല്ലിച്ച നെഞ്ഞിലേക്ക് ചേര്‍ന്നു നിന്ന
നിമിഷങ്ങളുടെ വാത്സല്യചൂട്....
ഒടുവില്‍ നനയാതെ തണുക്കാതെ
ബാല്യത്തിലെന്ന പോലെ
കുടക്കീഴില്‍ ചേര്‍ത്ത് യാത്രയാക്കിയ
സങ്കടക്കണ്ണുകള്‍...
അകലുന്ന വാഹനത്തിന്‍റെ
ജാലകക്കാഴ്ചയായ് മഴ നുലുകള്‍ക്കിടയില്‍
അച്ഛന്‍..അതവസാനക്കാഴ്ച്ച യെന്നറിഞ്ഞില്ലെങ്കിലും
കണ്ണുകള്‍ തുളുംബിയോഴുകി മറ്റൊരു മഴപ്പെയ്തായി ഞാന്‍ ....
പിന്നൊരിക്കലും കാണാന്‍ ഇടയില്ലെന്നറിഞ്ഞെങ്കില്‍
കണ്ണു ചിമ്മാതെ ഞാന്‍ അരികത്തിരുന്നേനെ...
മരിക്കാനും എനിക്കിനി ഭയമില്ല ...
അച്ചനുണ്ടാവും..അവിടെന്നെ കാത്തിരിക്കുവാന്‍....
No comments:
Post a Comment