എന്റെ മുന്നിലെ കല്‍ വിളക്കിലെ എണ്ണ കുടിച്ചു തീര്‍ത്ത്
തിരിത്തുമ്പിലിരുട്ടു തുപ്പി വച്ച്
തീക്കണ്ണ് തുറിപ്പിച്ച്
പാഞ്ഞു പോയതാരാണ് ?
അതിന്റെ കൂര്ത്ത നഖങ്ങളാഴ്ന്നു
എന്റെ പാദങ്ങള്‍
ഇറച്ചിതുണ്ടുകളും ചര്‍ദ്ദിച്ചു
ആ ദുഗര്‍ന്ധത്തില്‍
എന്റെ സിരകൾ മരവിച്ചു.
ഇഴഞ്ഞും
പിടഞ്ഞും അതില്‍ നിന്നൂര്ന്നു രക്ഷപെട്ട ഞാൻ
തിരിത്തുമ്പിലെ
നാളമായ്
മോര്‍ച്ചറിയില്‍തെളിഞ്ഞു
കരണ്ട്
വറ്റിയിരുണ്ടുപോയ ബള്‍ബിനുതാഴെ
അപമാനിക്കപ്പെട്ട എന്റെ പാവം ജഡം ..
മൂര്‍ച്ചയേറുന്ന പല്ലും
നഖങ്ങളും , അഗ്നി ചിതറൂന്ന കണ്ണുകളുമായ്
എന്റെ പ്രേതമുണരുന്നത് കാണാൻ
ഞാൻ കാത്തു .
കേടായ ശീതപ്പെട്ടിയിൽ പുഴുവരിച്ചപ്പോൾ
ഞാനറിഞ്ഞു പ്രേതവും വെറും പഴങ്കഥ..
ഇപ്പോൾ ഞാൻ പായുകയാണ്
കണ്ണും കാതുമില്ലാതെ കാഴ്ചയും കേൾവിയും
അറിയുന്ന എന്റെ ജീവനാളമണയ്ക്കാൻ
പഴയ പൂച്ചയെ തേടി ...
അപമാനിക്കപ്പെട്ട എന്റെ പാവം ജഡം ..
മൂര്‍ച്ചയേറുന്ന പല്ലും
നഖങ്ങളും , അഗ്നി ചിതറൂന്ന കണ്ണുകളുമായ്
എന്റെ പ്രേതമുണരുന്നത് കാണാൻ
ഞാൻ കാത്തു .
കേടായ ശീതപ്പെട്ടിയിൽ പുഴുവരിച്ചപ്പോൾ
ഞാനറിഞ്ഞു പ്രേതവും വെറും പഴങ്കഥ..
ഇപ്പോൾ ഞാൻ പായുകയാണ്
കണ്ണും കാതുമില്ലാതെ കാഴ്ചയും കേൾവിയും
അറിയുന്ന എന്റെ ജീവനാളമണയ്ക്കാൻ
പഴയ പൂച്ചയെ തേടി ...

