ഇനിയെന്തിനെപ്പറ്റി
ഇനിയെന്തിനെപ്പറ്റിയെഴുതുവാന്‍
തൂലിക മഷി ചോര്‍ന്നു നിശ്ചല
ചിത്രം പോല്‍ വിമൂകമായ് ..
പൂവിട്ട കണിക്കൊന്ന
പോലെന്നും മോഹിപ്പിച്ചു
കൂടെയുണ്ടുറങ്ങിയ
കവിതക്കും വാര്ധക്യമായ് ..
ഇനിയേതോ വാല്‍ക്കിണ്ടിയില്‍
നിന്നു വീണെന്നാത്മാവില്‍
ഒടുവിലെയമൃതമായ് അലിയും
ജലം പോലെ..
ഒരു വട്ടം കൂടിയൊഴുകൂ ,
പിടയുമെന്‍ ഹൃദയ രക്തം ചോര്‍ത്തി
നിറക്കട്ടെ എന്‍ തൂലിക...
ഇനിയെന്തിനെപ്പറ്റിഎഴുതുവാന്‍
എന്നാകട്ടെഒടുവിലെന്‍ തൂലിക
എഴുതുമാ ഹംസഗാനം
No comments:
Post a Comment