ഹേ നീതി ദേവതേ...
നിന്റെ കണ്ണുകൾ കെട്ടിയത്
മുഖം നോക്കാതെ ശരി തേടാനെന്നു
ലോകത്തോടോപ്പം ഞാനും കരുതി..
എന്നാൽ ഇന്ന് ഞാനത് തിരുത്തുന്നു...
രണ്ടു പൂ മൊട്ടുകൾ ചീന്തി എറിയപ്പെട്ടത്
നീ കണ്ടില്ലെന്നു നടിച്ചില്ലേ?
നീ അന്ധത്വം സ്വീകരിച്ചത് ശരികളെ കാണാതിരിക്കാനാണ്.. !!
നിനക്ക് നിഷ്കളങ്കതയുടെ വെണ്മയേക്കാൾ പ്രീയം കാപട്യത്തിന്റെ കറുപ്പാണല്ലേ?!!
നിന്റെ തുലാസിൽ ഭാരമേറുന്നത്, നന്മക്കല്ല...
തിന്മയുടെ നാണയതിളക്കത്തിനാണ്.. !!
നിന്റെ നിർണയങ്ങൾ ശരിയെന്നു കരുതിയാണ്...
കലിയുഗമിത്ര നാളും കൽകിയെ ഉണര്ത്താതിരുന്നത്...
നീ ഇന്ന് കാറ്റിൽ പറത്തിയ നീതി സംഹിതകൾ അഗ്നിയിൽ എരിക്കട്ടെ ഞാൻ?
ആ ജ്വാലയിൽ ഉയിർക്കപ്പെടുന്നത്
ഒന്നല്ല ഒരായിരം അവതാരങ്ങളാവും.. !!
അന്ധമായ നീതി പീഠങ്ങളുടെ
ബലി മൃഗമാകുവാൻ ,
ഒരു ജീവനെ പോലും വിട്ടു കൊടുക്കാതെ..
നിസ്സഹായതയുടെ മേൽ വീഴുന്ന
നിഴലിന്റെ പോലും ശിരഃച്ഛേദത്തിനായി...
ഉറയൂരിയ വാളുമായ് ഉയിർക്കുന്ന കൽകികൾ..
അത് മാത്രമല്ല... നിന്റ കറുപ്പ് മൂടിയ കണ്ണുകൾ ചൂഴ്ന്നെടുക്കാനും...
ആ വാൾത്തുമ്പ് ഉയരുമെന്നോർക്കുക !!
No comments:
Post a Comment