ഇപ്പോഴെനിക്ക് പത്രത്താളുകളെ ഭയമാണ് അതില്‍ നിറയെ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ചോരയാണ്. പനിനീര്‍പ്പൂവ് പോലെ തുടുത്ത പാവം പൈതങ്ങള്‍. യുദ്ധമെന്ന പദം പഠിക്കാന്‍ പ്രായമാകാത്തവര്‍.. മതമെന്തെന്നറിയാന്‍ കാലമാകാത്തവര്‍... അവര്‍ വിടര്‍ന്നതേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും തല്ലിക്കൊഴിച്ചു. സമാധാനത്തിന്‍റെകാവലാളന്മാര്‍ എന്തേ അവരെ തുണച്ചില്ല? എവിടെയാണാ പുരോഹിത വര്‍ഗങ്ങള്‍ കണ്ണും കാതും പൂട്ടി മറഞ്ഞത്? പല പേരില്‍ പലകോടി ദൈവങ്ങള്‍ പ്രപഞ്ചം നിറയെ നിന്നിട്ടും എന്തേ അവരേ തുണച്ചില്ല? ഹോ !ഞാന്‍ മറന്നു , ദൈവങ്ങള്‍ പിറക്കണമെങ്കില്‍ പൈതങ്ങളുടെ ബലി വേണമല്ലോ? അതാവാം ലോകം മൌനത്തിലാവുന്നത്. ഒടുവിലെന്നെങ്കിലും ആ പിഞ്ചിളം ചോരയില്‍ നിന്നൊരു മഹാ ദൈവമുണരാന്‍ കാത്തിരിക്കയാവാം .. പക്ഷെ ...എനിക്ക് ഭയമാണ് പനിനീര്‍പ്പൂവ് പോലെ തുടുത്ത പാവം പൈതങ്ങളുടെ ചോര കാണാന്‍ പ്രഭാതങ്ങളിലേക്ക് മിഴി തുറക്കാന്‍ |
എന്റെ കഥകളുടെയും കവിതകളുടെയും ചെറിയ ലോകത്തേക്ക് നിങ്ങളെയും ഞാന്‍ ക്ഷണിക്കുകയാണ്.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?
Tuesday, 25 November 2014
ഭയം
Subscribe to:
Post Comments (Atom)
No comments:
Post a Comment