ഡിസംബര്‍,നിന്നോടെനിക്ക് പ്രണയമാണ്...
എന്‍റെ ഉടലിനെ കോരിത്തരിപ്പിക്കുന്ന
നിന്‍റെ തണുത്ത വിരലുകളുടെ മാന്ത്രികത..
നിന്‍റെ മഞ്ഞു പുതപ്പിലൂടെ അരിച്ചിറങ്ങുന്ന
നിലാവിന്‍റെ വശ്യത..
ഡിസംബര്‍ പ്രണയിക്കാതിരിക്കുവതെങ്ങനെ?
നിന്‍റെ വെയിലിനു പോലും കുളിരാണ്.
പാല പൂത്ത ഗന്ധവും പേറിയെത്തുന്ന
നിന്‍റെ കാറ്റു പോലും പ്രണയാര്‍ദ്രമല്ലേ?
ഡിസംബര്‍ നിന്‍റെ സന്ധ്യാകാശത്തെ
ഒറ്റ നക്ഷത്രത്തിനും പ്രണയത്തിന്‍റെ
വജ്രതിളക്കമാണ്..
അഷ്ടപദിയുടെ ശൃംഗാരശീലില്‍ കുഴഞ്ഞ്
ആട്ടക്കഥയുടെ മേളപ്പദങ്ങളില്‍ അലിഞ്ഞ്
ആലസ്യം പൂണ്ടുറങ്ങുന്ന നിന്‍റെ രാവുകള്‍.
ഡിസംബര്‍ നിന്നോടെനിക്ക് പ്രണയമാണ്..
അസ്ഥിയില്‍ വരെ പൂത്തു നില്‍ക്കുന്ന
അടങ്ങാത്ത പ്രണയം

No comments:
Post a Comment