നീ ഭിക്ഷാടകയായിരുന്നു ..
നിനക്ക് തരാന്‍ എനിക്കൊന്നും
ബാക്കിയില്ലെന്നറിഞ്ഞിട്ടും
നീ യാചിച്ചു..
ഞാന്‍ ചവച്ചു തുപ്പിയ എല്ലിന്‍
തുണ്ടുകള്‍ക്കായ് .
പുഴുക്കുത്തു വീണു ദുര്‍ഗന്ധം വമിക്കുന്ന
അവയെ ഞാനെന്നേ വെറുത്തതാണ് .
എങ്കിലും നിനക്കതു തരുവാന്‍ ഞാനറച്ചു ..
എന്നിട്ടും നീയതു കവര്ന്നെടുത്തു.
പുഴുത്തു ചീഞ്ഞ അതെന്നില്‍ നിന്നകന്നതില്‍
ഞാന്‍ ആഹ്ലാദിച്ചു .
പിന്നെ നിന്നെ കാണുമ്പോഴെല്ലാം
ഞാന്‍ കഴുതപ്പുലിയെ ഓര്‍ത്തു..
നന്ദിയുണ്ട് ..എന്നില്‍ നിന്നാ
ശവ ഗന്ധമകറ്റിയതില്‍ ...
No comments:
Post a Comment