ഹേ പ്രപഞ്ച സൃഷ്ടാക്കളെ,
എനിക്കിന്നൊരു വരം വേണം. ..
കാവി പുതക്കാതെ ,കുരിശു ചുമക്കാതെ
നിസ്ക്കാരപ്പായ് വിരിക്കാതെ
,
എനിക്കൊരു വരം വേണം
....
ഞാനൊരാളല്ല,
ഒരായിരം കോടി ആര്‍ത്തനാദങ്ങളുടെ
പ്രതിധ്വനി മാത്രം..
എനിക്കൊരു വരം വേണം
...
ചോരച്ച കണ്ണിലെരിയുന്ന
കാമാഗ്നിയുമായ്,
പെണ്ണുടല്‍ തേടി അലയുന്ന
ഇരുകാലികളെ നേരിടാന്‍
.
പാല്‍മണം മാറാത്ത ചുണ്ടിലും
ഭ്രാന്തന്‍ ദംഷ്ട്രകളിറക്കി
,
ചോരയൂറ്റി മദം കൊണ്ട
പിശാചിനെ നേരിടാന്‍
.
പെണ്ണിന്‍റെ ചോരയും കണ്ണീരും,
മാംസവും ഇഴുകിപ്പിടിച്ച
നഖങ്ങള്‍ നക്കിത്തോര്‍ത്തി,
ഇര കാത്തിരിക്കുന്ന
ചെന്നായ്ക്കളെ നേരിടാന്‍
.
അച്ഛനെന്ന വാക്കിനറപ്പിക്കുന്ന
അര്‍ഥം ചമച്ച കിരാതരെ നേരിടാന്‍.
ഹേ പ്രപഞ്ച സൃഷ്ടാക്കളെ,
എനിക്കിന്നൊരു വരം വേണം
..
കാമത്തിനു ബലിയായ
പിഞ്ചുടലാണെന്നര്‍ച്ചന.
കഴുത്തില്‍ കയര്‍ മുറുകികണ്ണുതുറിച്ച,
വിഷത്താലുള്ളു വെന്ത്,
തീയില്‍ പാതി ചുട്ട -
പെണ്ണുടലുകള്‍..
.
ഇനിയുമുണ്ട്...
പിച്ചിച്ചീന്തി,
ചവിട്ടിക്കുഴച്ച് മുറിച്ചു പങ്കിട്ട
,
പെണ്ണുടലുകള്‍.
ആവോളം കാണുക
ഒടുവില്‍ എനിക്കാ വരം തരൂ .
കാമം ചുരന്ന ,വെറിപൂണ്ട നോട്ടമോ
സ്പര്‍ശമോ വാക്കോ ,ചിന്തകള്‍ തന്നെയോ
സ്ത്രീയുടെ മെയ്യില്‍ പടര്‍ന്നു വിഷമായ്
ഒടുവില്‍ അവളൊരു വിഷകന്യയായ്
സ്വയം രക്ഷ നേടട്ടേ...
ശ്വാസവും ഗന്ധവും സ്പര്‍ശവും ദേഹവും
ഘോര വിഷമയമായ
സ്പര്ശാതീത കന്യക .
ഹേ പ്രപഞ്ച സൃഷ്ടാക്കളെ
ഞാനര്‍ത്ഥിക്കുകയാണ്
എനിക്കീ വരം തരൂ .
ഇനി മേലിലെങ്കിലും
ഞെട്ടിയുണരാതുറങ്ങട്ടെ
പെണ്ണും പെണ്ണിനെ പെറ്റൊരമ്മയും
പെണ്ണിന് കാവലായ്
കണ്ണു പൂട്ടാത്തോരച്ചനുമേട്ടനും...
എനിക്കിന്നൊരു വരം വേണം. ..
കാവി പുതക്കാതെ ,കുരിശു ചുമക്കാതെ
നിസ്ക്കാരപ്പായ് വിരിക്കാതെ
,
എനിക്കൊരു വരം വേണം
....
ഞാനൊരാളല്ല,
ഒരായിരം കോടി ആര്‍ത്തനാദങ്ങളുടെ
പ്രതിധ്വനി മാത്രം..
എനിക്കൊരു വരം വേണം
...
ചോരച്ച കണ്ണിലെരിയുന്ന
കാമാഗ്നിയുമായ്,
പെണ്ണുടല്‍ തേടി അലയുന്ന
ഇരുകാലികളെ നേരിടാന്‍
.
പാല്‍മണം മാറാത്ത ചുണ്ടിലും
ഭ്രാന്തന്‍ ദംഷ്ട്രകളിറക്കി
,
ചോരയൂറ്റി മദം കൊണ്ട
പിശാചിനെ നേരിടാന്‍
.
പെണ്ണിന്‍റെ ചോരയും കണ്ണീരും,
മാംസവും ഇഴുകിപ്പിടിച്ച
നഖങ്ങള്‍ നക്കിത്തോര്‍ത്തി,
ഇര കാത്തിരിക്കുന്ന
ചെന്നായ്ക്കളെ നേരിടാന്‍
.
അച്ഛനെന്ന വാക്കിനറപ്പിക്കുന്ന
അര്‍ഥം ചമച്ച കിരാതരെ നേരിടാന്‍.
ഹേ പ്രപഞ്ച സൃഷ്ടാക്കളെ,
എനിക്കിന്നൊരു വരം വേണം
..
കാമത്തിനു ബലിയായ
പിഞ്ചുടലാണെന്നര്‍ച്ചന.
കഴുത്തില്‍ കയര്‍ മുറുകികണ്ണുതുറിച്ച,
വിഷത്താലുള്ളു വെന്ത്,
തീയില്‍ പാതി ചുട്ട -
പെണ്ണുടലുകള്‍..
.
ഇനിയുമുണ്ട്...
പിച്ചിച്ചീന്തി,
ചവിട്ടിക്കുഴച്ച് മുറിച്ചു പങ്കിട്ട
,
പെണ്ണുടലുകള്‍.
ആവോളം കാണുക
ഒടുവില്‍ എനിക്കാ വരം തരൂ .
കാമം ചുരന്ന ,വെറിപൂണ്ട നോട്ടമോ
സ്പര്‍ശമോ വാക്കോ ,ചിന്തകള്‍ തന്നെയോ
സ്ത്രീയുടെ മെയ്യില്‍ പടര്‍ന്നു വിഷമായ്
ഒടുവില്‍ അവളൊരു വിഷകന്യയായ്
സ്വയം രക്ഷ നേടട്ടേ...
ശ്വാസവും ഗന്ധവും സ്പര്‍ശവും ദേഹവും
ഘോര വിഷമയമായ
സ്പര്ശാതീത കന്യക .
ഹേ പ്രപഞ്ച സൃഷ്ടാക്കളെ
ഞാനര്‍ത്ഥിക്കുകയാണ്
എനിക്കീ വരം തരൂ .
ഇനി മേലിലെങ്കിലും
ഞെട്ടിയുണരാതുറങ്ങട്ടെ
പെണ്ണും പെണ്ണിനെ പെറ്റൊരമ്മയും
പെണ്ണിന് കാവലായ്
കണ്ണു പൂട്ടാത്തോരച്ചനുമേട്ടനും...
No comments:
Post a Comment