Friday, 15 February 2019

ഒടുവിൽ ...



ഞാൻ എന്നിലേക്ക്‌ തിരിച്ചു പോകട്ടെ?
ചുരുങ്ങിയൊതുങ്ങി ഏകമാത്രയായ്‌ 
കണികയായി തിരിച്ചു പോകട്ടെ?
പ്രപഞ്ചത്തിൻറെ വിശാലതകളിലേക്കു 
എന്റെ മിഴികൾ ഇമ നീർക്കുകില്ലാ ...
എനിക്കീ തമോഗർത്തങ്ങളിലെ 
മൗനത്തിലാഴണം ..
ഇരുളുപുതച്ചു ,അതിശീതത്തിൻറെ 
ചീളാൽ മുറിവേറ്റ് ..
തുറക്കാത്ത മിഴിയിൽ 
തണുത്തചാരക്കൂന നിറച്ചു 
ഞാനെന്നിലേക്കു തിരിച്ചു പോകട്ടെ ?
ഇനിയൊരിക്കലും ഉണരാതെ ..
ആരുടെ സ്വരത്താലുമുണർത്തപ്പെടാതെ ..
മിഴി നീർക്കാതെ ..ചിറകു വിരിക്കാതെ ..
സമാധി പോലെ..മരണം പോലെ ......

No comments:

Post a Comment